Ads 468x60px

Featured Posts

SAMAR Studio ( By Ameer Jafani) Con: 09387762313 , 09142055890

വളരെ നല്ലൊരു ബിസിനസ് ആശയം നിങ്ങളുമായി പങ്ക് വെക്കുന്നു. 🎁🎁

ലോകോത്തര നിലവാരമുള്ള, കുറേയേറെ രാജ്യങ്ങളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ATOMY എന്ന കമ്പനി അടത്ത മാസം ഇന്ത്യയിലെത്തുന്നു (കൊറോണ കാരണം ചിലപ്പോൾ വൈകിയേക്കും)
കമ്പനിയുടെയും ഉൽപന്നങ്ങളുടെയും നിലവാരം മനസിലാക്കാൻ ഈ വീഡിയോ കാണുക



ഏതൊരു ഓൺലൈൻ ഷോപ്പിൽ നിന്നും പർച്ചേസ് ചെയ്യണമെങ്കിൽ അതാത് കമ്പനികളിൽ റജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്യണം

ഇവിടെയും അത്രയേ ഉള്ളൂ...
ഇതിൽ നിന്ന് മെമ്പേഴ്സിന് വരുമാനം ഉണ്ടാക്കാൻ കൂടി അവസരമുള്ളതിനാൽ രാജ്യത്തെ നിയമമനുസരിച്ച് പാൻകാർഡ് വേണം

നമുക്ക് കീഴിലായി കുറേപേർ റജിസ്റ്റർ ചെയ്താൽ അവർ വാങ്ങുന്ന ഓരോ സാധനത്തിൽ നിന്നും നമുക്ക് കമ്മീഷൻ കിട്ടിക്കൊണ്ടേയിരിക്കും

ആളെ ചേർക്കൽ നിർബന്ധമില്ല
പ്രൊഡക്ട് വാങ്ങൽ നിർബന്ധമില്ല

താഴെ ലിങ്കിൽ കയറി ലോഗിൻ ചെയ്ത് നിങ്ങൾക്ക് സ്വയം റജിസ്റ്റർ ചെയ്യാം


User id: 16525726
Password: 12131415


പ്രയാസം തോന്നുന്നുവെങ്കിൽ വീഡിയോ കാണുക



ആവശ്യമായ വിവരങ്ങൾ അയച്ചു തന്നാൽ ഞാൻ നിങ്ങളെ സഹായിക്കാം

+919387762313

💸💸💸💸💸💸💸💸💸💸

സൈറ്റിൽ കയറി Login ചെയ്ത് Join ക്ലിക്ക് ചെയ്താൽ ഇങ്ങനെ കാണാം


ഇതിൽ മാർക്ക് ചെയ്ത ഭാഗം ക്ലിക്ക് ചെയ്യുക


Tick and Agree


Fill This Form and Click Confirm
Then Choose Sponsor I'd

16593724
16606918
16595672

16607242
16596420
16610617

16596478
16619114
16599883

16600009
16601885
16630164

16599028
16614208


Verify Name


Done 👍



സത്യസമസ്തയും പുണ്ണ്യസമസ്തയും യാഥാർത്യങ്ങളിലൂടെ...

സമസ്ത എന്തിന് പിളർന്നു എന്ന് അറിയാത്തവർ ഇത് തീർച്ചയായും വായിക്കണം

സമസ്തയുടെ പിളർപ്പ്, സാഹചര്യങ്ങളും, കാരണങ്ങളും
കേരള മുസ്ലിംകൾക്ക് ആത്മീയമായും ഭൗതീകമായും നേതൃത്വം നൽകുന്ന ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ സംഭവ ബഹുലമായ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ് 1989 ലെ പിളർപ്പും അനുബന്ധ സംഭവങ്ങളും,,,,
ആകസ്മികമായി ഉടലെടുത്ത തർക്കത്തിന്റെയോ യാദൃശ്ചികമായിവന്നുചേർന്ന സാഹചര്യത്തിന്റെയോ പരിണിത ഫലമായിരുന്നില്ല മറിച്ച്, മൂന്നു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കഥയുടെ ക്ലൈമാക്സായിരുന്നു സമസ്തയുടെ പിളർപ്പ്,,,

1947ൽ രാജ്യം ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടുകയും ഭരണ സൗകര്യത്തിനായി ഭാഷാടിസ്ഥാനത്തിൻസംസ്ഥാനങ്ങൾ രൂപീകരിക്കുകയും ചെയ്തു.കേരള സംസ്ഥാനം രൂപീകൃതമായതോടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ കേരള മുസ്ലിംകൾക്ക് ധൈഷണീകമായ മുന്നേറ്റത്തിനുള്ള സാഹചര്യങ്ങൾ കൈവന്നു. ഇസ്ലാമിന്റെ പാരമ്പര്യ ആദർശങ്ങളെ തേജോവധം ചെയ്ത് കടന്നു വന്ന നവീന വാദികളെ മുസ്ലിം സമൂഹത്തിൽ നിന്നും സമ്പൂർണമായി പാർശ്വവത്കരിക്കാൻ (തർകുൽമുവാലാത്ത്) സമസ്തക്ക് കഴിഞ്ഞു . ഈ സാഹചര്യത്തിൽ നിൽക്കക്കള്ളിയില്ലാതായ കേരളത്തിലെ പുത്തൻ ചിന്താഗതിക്കാരായവഹാബി - മൗദൂദി പ്രസ്ഥാനങ്ങൾക്ക്ഒരു പൊതു പ്ലാറ്റ്ഫോം അനിവാര്യമായി വന്നു. നവീന വാദികളുടെ നേതാക്കളായ കെ.എം മൗലവിയും സീതി സാഹിബുമടക്കം നേതാക്കാൾ ഈ വിഷയം ചർച്ച നടത്തുകയും ഒടുവിൽ 1948 ൽ രൂപീകൃതമായി
,,
 ബാലാരിഷ്ടത പോലും വിട്ടുമാറാത്ത മുസ്ലിം ലീഗിനെ തന്ത്രപൂർവ്വം ഏറ്റെടുക്കാനും അതൊരു പൊതുവേദിയാക്കി സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്ക് തടയിടാനും പദ്ധതിയിട്ടു . ഈ തീരുമാനത്തിന്റെ ഭാഗമായി സൗകര്യമായിടത്തെല്ലാം ലീഗിന് യുണിറ്റുകളിട്ടു. പക്ഷേ മുസ്ലിം പൊതുബോധത്തെ അടുപ്പിക്കാൻ ഇത് മതിയായില്ല ,പ്രവാചക കുടുംബത്തോടുള്ള കേരളീയ മുസ്ലിംകളുടെ ആദരവിനെയും സ്നേഹത്തെയും ചൂഷണം ചെയ്താൽ ഈ ലക്ഷ്യം പൂവണിയുമെന്ന കെ.എം മൗലവിയുടെ ദുഷ്ടലാക്കിന്റെ ഫലമായി അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ ഉയർത്തിക്കാണിച്ച് ലീഗിനെ ശക്തിപ്പെടുത്തി. തത്ഫലമായി 1960ലെപൊതു തിരഞ്ഞെടുപ്പിൽ ലീഗ് ശക്തമായ വിജയം നേടി.

ലീഗിന്റെ ഇരട്ടമുഖം 1960 ലെതിരഞ്ഞെടുപ്പ് വിജയത്താടെ കേരളരാഷ്ട്രീയത്തിൽ ലീഗ് ശക്തസ്വാധീനമായി മാറി .മന്ത്രിസഭയിൽ അംഗത്വം ആവിശ്യപ്പെട്ടങ്കിലും സ്പീക്കർ സ്ഥാനം കൊണ്ട് ലീഗിന് തൃപ്തതിപ്പെടേണ്ടി വന്നു,,,തന്മൂലം ലീഗ് പ്രതിനിധിയായി സീതി വക്കീലെന്ന വഹാബി കേരള സ്പീക്കറായി ചുമതലയേറ്റു , ഇതോടെ ലീഗിന്റെ ഇരട്ട മുഖം വെളിവായിത്തുടങ്ങി . 
ബാഫഖി തങ്ങളെ ഉയർത്തിക്കാട്ടി വഹാബികൾ കരുനീക്കം തുടങ്ങി. രാഷ്ട്രീയ സ്വാധീന മുപയോഗിച്ച് സുന്നത്ത് ജമാഅത്തിനെ തകർക്കുന്നതിന്റെ ആദ്യപടിയായിരുന്നു ഇത്.

തുടർന്ന് വഖഫ് ബോർഡിൽ നൂറു ശതമാനവും വഹാബികളെ തിരുകിക്കയറ്റി വഹാബി വൃദ്ധം കാര്യങ്ങൾ സുഖകരമാക്കി - 99% സുന്നികളുടെ പ്രാതിനിധ്യമുള്ളൊരു പാർട്ടിയുടെ താക്കോൽ സ്ഥാനം കയ്യടക്കിയാണ് വഹാബികൾ ഈ നീക്കങ്ങൾ നടത്തിയത്.ഇതിന്റെ ഫലമായി (പട്ടാളപ്പള്ളി, മുഹ്യദ്ധീൻ പള്ളി, ) അടക്കമുള്ള പത്തിലധികംപള്ളികൾ മലബാറിന്റെ ഹൃദയമായ കോഴിക്കോട് ജില്ലയിൽ മാത്രംവഹാബികൾ പിടിച്ചെടുത്തു.ഈ ഗൂഢശ്രമങ്ങൾ,തിരിച്ചറിഞ്ഞ സമസ്ത ഇതിന്നെതിരിൽ ശക്തമായ പ്രതിഷേധം നടത്തിയെങ്കിയും ലീഗത് വകവെച്ചില്ല .

1967 _ലെതിരഞ്ഞെടുപ്പിൽ ലീഗിന് 2 മന്ത്രി പദം ലഭിച്ചു ,സി.എച്ചും ,കുരിക്കളും മന്ത്രിമാരായി ചുമതലയേറ്റു.ഈ സമയത്ത് തിരുവിതാം കൂറിലെ മുസ്ലിംകളുടെ സമരം മൂലം സ്വാതന്ത്രാനന്തരം സ്കൂളുകളിൽ നിരോധിച്ച മദ്രസാ പഠനത്തിന് പകരമായി അറബി ഭാഷാ പഠനത്തിന് അംഗീകാരം ലഭിച്ചു  .[ ഇന്നിത് മുസ്ലിം ലീഗ് അവരുടെ ക്രെഡിറ്റായി കാണിക്കുന്നത്- വിരോധാഭാസം]ഈ വേക്കൻസി യിലേക്ക് വഹാബി അധ്യാപകരെ സമ്പൂർണമായി തിരുകിക്കയറ്റുന്നതിൽ അന്നത്തെ മുസ്ലിം ലീഗിലെ വഹാബി നേതൃത്വം സമ്പൂർണമായി വിജയിച്ചു.അതോടെ കേരള മുസ്ലിംകളിൽ വിദ്യാസമ്പന്നർ വഹാബികളാണെ പൊതുധാരണവന്നു ചേർന്നു –

ഇത് നവീന വാദികളെ പുരോഗമന ഇസ് 'ലാമിന്റെ വാഹകരാക്കുന്നതിനും പാരമ്പര്യ സുന്നികൾ പഴമക്കാരായി മുദ്രയടിക്കുന്നതിനും കാരണമായി.
ഈ ഇരട്ടത്താപ്പിനെതിരിൽ അന്ന് പ്രതികരിക്കാൻ മുസ് ലിംകൾക്കുള്ള ഏക ജിഹ്വ ചന്ദ്രികയായിരുന്നു . അതിന്റെ എഡിറ്റോറിയൽ ബോഡിലും വഹാബി മേൽക്കോയ്മ ആയതിനാൽ അവിടെയും നിരാശയായിരുന്നു ഫലം.

സുന്നി ജാഗരണം
വഹാബി അതിപ്രസരത്തിൽ മുസ്ലിം ലീഗ് മുങ്ങിത്തപ്പുന്നത് സുന്നി ജാഗരണം അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് സമസ്തയെ എത്തിച്ചു . തന്മൂലം സംഘ ശാക്തീകരണത്തിന്റെ ഫലമായി ദീർഘദൃക്കായ മഹാനായ ചാപ്പനങ്ങാടി ബാപ്പു മുസ് ലിയാർ SYS ന്റെ നേതൃത്വം  ഏറ്റെടുക്കുകയും വിഷയത്തിന്റെ ഗൗരവം  സംഘ കുടുംബത്തെ ബോധ്യപ്പെടുത്തുകയും 1976 ൽ SYS നെ പുന:സംഘടിപ്പിക്കുകയും ചെയ്തു.
E:K .ഹസൻ മുസ്ലിയാർ പ്രസിഡന്റെും ,A.P .അബൂബക്കർ മുസ്ലിയാർ സെക്രട്ടറിയുമായി ,പുതിയ സമിതി പ്രവൃത്തനങൾക്ക് ചുക്കാൻ പിടിച്ചു –
രാഷ്ട്രീയ ലാക്കോടെ സുന്നത്ത് ജമാഅത്തിനെ പൊളിക്കാനുള്ള ഒളിയജണ്ടക്കെതിരിൽ സംഘ ശാക്തീകരണം ശക്തിപ്പെടുത്താനും വിദ്യഭ്യാസ വിപ്ലവങ്ങൾ രചിക്കാനം കരുക്കൾ നീക്കി . ലക്ഷ്യാധിഷ്ഠിത പ്രവർത്തനത്തിന്റെ ഫലമായി107 യൂണിറ്റുകൾ മാത്രമു- ണ്ടായിരുന്ന SYS 5000 ലേറെ യൂണിറ്റുകളുള്ള ബഹുജന സംഘടനയായിത്തീർന്നു.25 വർഷം പ്രവർത്തിച്ചിട്ടും നേടിയെടുക്കാൻ സാധിക്കാത്ത  ജനകീയ മുഖമാണ് ഇക്കാലയളവിൽ SYS ന് കൈവന്നത് .
മുസ്ലിം ലീഗിനോടല്ല, മറിച്ച് ന്റെ ഭരണ ഘടനയോടാണ് പ്രതിബദ്ധത വേണ്ടതെന്ന തിരിച്ചറിവിൽ നൂതന പദ്ധതികൾക്ക് സംഘടന തുടക്കം കുറിച്ചു .സംഘടനയുടെ ചരിത്രത്തിലാദ്യമായി ഒരു സമ്മേളനം സംഘടിപ്പിക്കാൻ തീരുമാനിച്ചു.1978 ഏപ്രിലിൽ ടYSന്റെ 25-ാം വാർഷികം കോഴിക്കോട് മാനാഞ്ചിറയിൽ വച്ച് നടത്താൻ തയ്യാറെടുപ്പുകൾ തുടങ്ങി.പട്ടിക്കാട് ജാമിഅ നൂരിയയുടെ സമ്മേളന സദസ്സിൽ മതപണ്ഡിതരെ കഴുതകളെന്ന് വിളിച്ച സി.എച്ചി ന്റെ പ്രസംഗവും  ഈ സംഭവം ആഘോഷമാക്കിയ ചന്ദ്രികയുടെ നിലപാടും മനസിലാക്കിയ  പക്വമതികളായ നേതാക്കൾ സമ്മേളനത്തിൽ രാഷ്ട്രീയ ദുർമേദസ്സുകളെ അകറ്റി നിർത്താൻ തീരുമാനിച്ചു.: ഇതിൽ കലിപൂണ്ട രാഷ്ട്രീയ കുബുദ്ധികൾ സമ്മേളനം തടയാൻ ശ്രമിച്ചെങ്കിലും സമ്മേളനം ഗംഭീര വിജയമായി . ഇതോടെ സംഘടനയുടെ പ്രഖ്യാപിത പദ്ധതിയുടെ തുടക്കമെന്നോണം 1978 ഏപ്രിൽ 14 ന് മർക്കസിന് ശിലയിട്ടു .
സമസ്തയുടെ കീഴിലായി SYS ന്റെ ഈ കുതിച്ചു കയറ്റം വഹാബി കേന്ദ്രങ്ങളെ ഞെട്ടിച്ചു.അവർകെ.എൻ.എമ്മിന്റെ നേതൃത്തത്തിൽ 1979 ജൂൺ 16ന് ഐക്യവേദി രൂപവത്ക്കരണത്തിനായി  സമസ്തക്ക് കത്ത് നൽകി, പുതിയ നീക്കം പോക്കിന് ശ്രമിച്ചു. എന്നാൽ ഈ കത്തിന്‌ വായടപ്പൻ മറുപടിയാണ് സമസ്ത നൽകിയത്,"മുസ്ലിം ഐക്യവേദിയിലേക്ക് ക്ഷണിക്കാൻ ആദ്യം സുന്നികളെ മുസ്ലിമായി അംഗീകരിച്ച് പ്രസ്ഥാവനയിറക്കാനായിരുന്നു "മുശാവറ നിയമിച്ച കെ.വി മുഹമ്മദ് മുസ്ലിയാർ മറുപടി എഴുതിയത് ,എന്നാൽ വഹാബികൾ പിന്മാറിയില്ല ,ഈ ഗൂഢ നീക്കത്തിനായി പിൻവാതിൽ ശ്രമം അവർ നടത്തി .മുസ്ലിം യൂത്ത് ലീഗിനെ സമ്മർദം ചെലുത്തി ഐക്യവേദി രൂപീകരിക്കാനാവിശ്യപ്പെട്ട് SYടന് കത്ത് കൊടുപ്പിച്ചു ,പക്ഷേ സമസ്തയുടെ കീഴ്‌ഘടകമായ SYS മറുപടിയിൽ മാറ്റം വരുത്തിയില്ല.
ഈ അവസരം മുതലെടുത്ത് ലീഗിനെയും സമസ്തയെയുംപരസ്പരംഅകറ്റാൻവഹാബികൾ കഠിനശ്രമം നടത്തി. .

സമസ്ത60-ാം വാർഷികം
സമസ്തയുടെ ചരിത്രത്തിലെ സുവർണ്ണ രേഖയാണ് 1985 ൽ നടന്ന 60-ാം വാർഷിക മഹാസമ്മേളനം;
വഹാബി ചാണക്കന്മാർ കഠിഞ്ഞാൺ പിടിക്കുന്ന സമുദായപാർട്ടിയുടെ ഹൈജാക്ക്മൂലം നീണ്ട 25 വർഷം സമ്മേളനം നടത്താൻ സമസ്തക്കായില്ല ,ഈ യാഥാർത്യം മനസിലാക്കിയ സാരഥികൾ സമസ്തയുടെ 60-ാം വാർഷികം ഗംഭീരമായി സംഘടിപ്പിക്കാൻ തീരുമാനിച്ചു . 1981 ലാണ് സമ്മേളന തീയതി പ്രഖ്യാപിച്ചതെങ്കിലും ഇന്ദിരാഗാന്ധി വധം , 1982 ആഗസ്റ്റിൽ സുന്നത്ത്ജമാഅത്തിന്റെ ഗർജിക്കുന്ന സിംഹമായിരുന്ന മർഹൂംE. K.ഹസൻ മുസ്ലിയാരുടെ വിയോഗം ( മരണ വാർത്ത ചന്ദ്രിക ആഘോഷിച്ചു സുന്നി നേതൃത്വം പൊളിഞ്ഞു ,സുന്നികൾ ഇടയനില്ലാത്ത ആട്ടിൻപറ്റമായി മാറി എന്ന സന്തോഷമായിരുന്നു ഇതിന് കാരണം ; പക്ഷേ പാണ്ഡിത്യത്തിന്റെയും പാരമ്പര്യത്തിന്റെ യും ഗാംഭീര്യം നിറഞ്ഞ ചന്ദ്രബിംബം പോലുള്ള പൂമുഖത്തോടെ ശൈഖുനാ കാന്തപുരം ആ കടിഞ്ഞാൺ ഏറ്റെടുക്കുകയും 1983 ന് കൊട്ടപ്പുറത്ത് വഹാബി കോട്ടകൊത്തളം പിടിച്ചുലച്ച് കടന്നു വരികയും ചെയ്തു. ) എന്നീ കാരണങ്ങൾ കൊണ്ട് സമ്മേളനം നീണ്ടു പോയി .
60-ാം വാർഷിക സമ്മേളനം തടയാൻ മുസ്ലിം ലീഗ് ശക്തമായ ഇടപെടൽ നടത്തി പക്ഷേ വിജയിച്ചില്ല ,പരിപാടി നടക്കുമെന്നായപ്പോൾ അത് രാഷ്ട്രീയ മേൽക്കോയ്മക്ക് കീഴിലാക്കാമെന്ന ദുരുദ്ധേത്തിന് ശ്രമിച്ചെങ്കിലും പ്രസിഡന്റൊയ കണ്ണിയത്തിന്റെ കാർക്കശ്യത്തിന് മുമ്പിൽ വിലപ്പോയില്ല ,സമ്മേളനം ഭംഗിയായി നടന്നു - കേരളത്തിലെ മുസ്ലിം സമുഹം സമസ്തയെന്ന പണ്ഡിതസഭക്ക് പിന്നിലാണെന്ന് രാഷ്ട്രീയകോമരങ്ങളോട് വിളിച്ചു പറഞ്ഞു 60-ാം വാർഷിക സമ്മേളനം .
മുസ്ലിം ലീഗിന്റെ വരുതിയിൽ സമസ്തയെ കൊണ്ടുവരാനും രാഷ്ട്രീയ മേൽക്കോയ്മക്കെതിരിൽ പ്രവർത്തിക്കുന്നവരെ സമസ്തയിൽ നിന്നും പുറത്താക്കാനുംവഹാബി  കേന്ദ്രങ്ങളും ലീഗ് നേതൃത്വവും ചർച്ച ചെയ്തു - ഈ ലക്ഷ്യ പൂർത്തീകരണത്തിന് അവരെത്തിച്ചേർന്ന പോംവഴി"രണ്ടാലൊരു അബൂബക്കറിനെ [ഇ.കെ&എ.പി ] വലവീശിപ്പിടിക്കുക എന്നതായിരുന്നു.പ്രതിയോഗിക്കെതിരിൽ ഇരുതലമൂർച്ചയുള്ളഘഡ്ഗമാണ് കാന്തപുരമെന്നറിഞ്ഞ അവർ E.Kയെ സമീപിച്ചു. ഇതിനായി സേട്ടു സാഹിബ് ,K. Eസാഹിബ് ,P. അബൂബക്കർ എന്നീ മൂവർ സംഘത്തെ ചുമതലപ്പെടുത്തി - ഇവർEKയെ കണ്ണൂരിൽ KE സാഹിബിന്റെ വസതിയിലെത്തിച്ച് തിരിപ്പിച്ച് സമസ്തയെ പിളർത്താനുള്ള പദ്ധതികളാരംഭിച്ചു .

ഇകെയുടെ പിത്തലാട്ടം
60-ാം വാർഷിക സമ്മേളനത്തിൽ മതനേതൃത്വത്തിനെതിരിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാർക്കെതിരിൽ ധീരമായി ഗർജിച്ച  ഇ.കെയുടെ  ആദർശ ബോധത്തിന് ഇളക്കം തട്ടിയെന്ന് തോന്നിക്കുന്ന പ്രവർത്തനങ്ങളാണ്1985 ന് ശേഷമുണ്ടായ ഇ കെ യുടെ നിലപാടുകൾ . രാഷ്ട്രീയ പാർട്ടിക്ക് ഓശാന പാടുന്ന ഖേദകരമായ ധാരാളം രംഗങ്ങളുണ്ടായി  . [ ഈ സമയത്ത് APക്കെതി രിൽ പ്രവർത്തിക്കുന്ന ഒരു ഉപചാപക സംഘം തന്നെ E Kയോടൊപ്പമുണ്ടായിരുന്നു .]സമസ്തയുടെ മുൻകാല തീരുമാനത്തിനെല്ലാം എതിരായിരുന്നുഇ.കെയുടെ നിലപാടുകൾ .
I .1985-ലെ ശബാനു കേസും അനുബന്ധ സംഭവങ്ങളും .
2 . ഐക്യവേദിയുടെ വലയിൽ വീണു .
3 . ഐക്യവേദിയിലില്ലാത്തവരെ മുനാഫി ഖുകളാക്കി ചിത്രീകരിച്ചു.
4 . വാദപ്രതിവാദങ്ങൾ കാളപ്പൂട്ടാക്കി.
5 . ബിദ്അത്തിനോടുള്ള സമീപനത്തിൽ അയവു വരുത്തി .[ പാOപുസ്തക വിവാദം]
തുടങ്ങി ധാരാളം നയപരമായ വൈകല്യങൾ ഇ കെ യിൽ നിന്നുണ്ടായിത്തീർന്നു -പീന്നീട് അവസാന കാലത്തിൽ മഹാനവർകൾ ഖേദം പ്രകടിപ്പിച്ചു."സമസ്തയുടെ യോജിപ്പ് ,ശംസുൽ ഉലമയുടെ അന്ത്യാഭിലാഷം "എന്ന ശീർഷകത്തിൽ ചന്ദ്രികയിൽ വന്ന വാർത്ത ഇതിന്റെ ഭാഗമായിരുന്നു -അ ള്ളാഹു മഹാനവർകൾക്കും നമുക്കും പൊറുത്തുതരട്ടെ.......

വഴിത്തിരിവായസമ്മേളനം
1985 മുതൽ 1989 വരെ സമസ്തയിൽ പ്രശ്നങൾ നീറിപ്പുകഞ്ഞു . ഈ സമയത്താണ് 1989 ജനുവരിയിൽ SYS ന്റെ സമ്മേളനം എറണാകുളത്ത് വച്ച് നടത്താൻ തീരുമാനിച്ചത്.സമ്മേളനം നടന്നാൽ ഉണ്ടാകുന്ന ദൂരവ്യാപകമായ പ്രത്യാഘാതം മനസ്സിലാക്കിയ വഹാബി-ലീഗ് ലോബി എന്തു വില കൊടുത്തും സമ്മേളനം തടയാൻ ലീഗ് നേതൃത്വത്തോടാ വിശ്വപ്പെട്ടു ,അതിനായി ലീഗ് E കെയെ സ്വാധീനിച്ചു.തത്ഫലമായി നാട്ടിക മൂസ മൗലവിയുടെ നേതൃത്വത്തിൽ മധ്യകേരളത്തിൽ സമാന്തര സമ്മേളനം നടഞ്ഞാനാവിശ്വപ്പെടുകയും ഇത് മുഖവിലക്കിടുത്ത് അധികാരിക സംഘടനയായ SYടന്റെ സമ്മേളനം മുടക്കാൻഇ കെ ശ്രമിച്ചു.ഇതിനെSYS ചോദ്യം ചെയ്തു ,എതിർപ്പുകളെ വിഗണിച്ച് പ്രചണ്ഡമായ പ്രചാരണങ്ങളുമായി SYSമുന്നോട്ട് പോയി.
ലീഗ് തലപുകഞ്ഞാലോചിച്ചു ,എന്തു വിലകൊടുത്തും സമ്മേളനം തടയാൻ അവർ തയാറെടുത്തു - ഇതിനായിഇ കെ യെ ലീഗ് ഓഫീസിലേക്ക് വിളിച്ചു വരുത്തി, സയ്യിദ് ഉമർ ബാഫഖിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗംഇ കെ ക്ക് മുമ്പിൽ രണ്ട് നിർദ്ദേശങൾ വച്ചു –
 1 -SYSനെഔദ്യോഗികമായി പിരിച്ചുവിടുക
 2  - AP യെയും കൂട്ടരെയും സമസ്തയിൽ നിന്നും പിരിച്ചുവിടുക
ഈ രണ്ടു തീരുമാനങ്ങളും ഇ കെ ഏറ്റെടുത്തു .[ ഇത് ചോർന്നു ]അടിയന്തിര മുശാവറ ചേരാൻ തീരുമാനിച്ചു.അംഗങ്ങളിൽതന്റെ ഇംഗിതത്തിന് വഴങ്ങുന്നവരെ മാത്രം വിളിച്ച് നിഗൂഢമായി ചേരാനുദ്ധേശിച്ചഈ യോഗത്തിന്റെ പരിണിത ഫലം  [ സമസ്തയെ രാഷ്ട്രീയപ്പാർട്ടിക്ക് തീറെഴുതുക]മുൻകൂട്ടി മനസ്സിലാക്കി ബഹു;TC ഉസ്താദ് കോടതിയിൽ സ്റ്റേ നൽകുകയും തന്മൂലം മുശാവറ കൂടാൻ സാധിക്കാതെ വരികയും ചെയ്തു . [ ഈ സംഭവമാണ് കണ്ണിയത്തിനെതിരെ കേസ് നടത്തി എന്ന് പറഞ്ഞ് എതിർ പക്ഷം ഉയർത്തിപ്പിടിക്കുന്നത് ]
സ്റ്റേ നീങ്ങി -ജനറൽബോഡികൂടണം എന്ന ഉപാധിയോടെ സമ്മേളനത്തിന്റെ രണ്ട് ദിവസം മുമ്പ്മുശാവറ യോഗം ചേർന്നു. തിരക്ക് പിടിച്ച ഒരു തിരക്കഥയുടെ ആവിഷ്കാരമാണ് നടക്കുന്നതെന്ന്  തോന്നിപ്പിക്കുന്ന നടപടികളാണ് ഇ കെ യുടെ പെരുമാറ്റത്തി ലും പ്രവർത്തനത്തിലും കണ്ടത് [അധ്യക്ഷനെ ഇരുത്തുന്നതടക്കം]ജനറൽ ബോഡി നടത്തണമെന്ന കോടതി നിർദ്ദേശം മാറ്റി അന്ന് വരെ എതിർത്ത് വന്ന മഹല്ല് ഫെഡറേഷൻ രൂപീകരണ തീരുമാനം സെക്രട്ടറി ഇ കെ ഉസ്താദ് പ്രഖ്യാപിച്ചു. [SYSനെ പിരിച്ചു വിടാനുള്ള മുന്നോടിയായിരുന്നു ഇത്.]തുടർന്ന് - മിനിട്സിൽ രേഖപ്പെടുത്തിയതിനും രേഖപ്പെടുത്താനുള്ളതിനും തനിക്ക് സമ്മതം തരണമെന്നാ വിശ്വപ്പെട്ടു , പക്ഷേ ഈ അഭിപ്രായത്തെ ജോ :സെക്രട്ടറിയായ കാന്തപുരംA Pഉസ്താദ് ചോദ്യം ചെയ്തു.സമസ്ത അധികാരിക സഭയാണെന്നിരിക്കെ മിനിട്സിലുള്ളത് സഭയെക്കാണിച്ച് , മിനിട്സ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി പൊതുവിൽ അംഗീകാരം നേടണമെന്ന ന്യായമായ ആവശ്യം ഉന്നയിച്ചു .എന്നാൽ ഞാൻ പറഞ്ഞ അഭിപ്രായമാണ് നടപ്പിലാക്കുന്നതെന്നും അതിന് ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെന്നും ഇ കെ വാദിച്ചു , തദവസരം സത്യത്തിനെതിരിൽ തൊണ്ണൂറ്റി ഒൻപത് ശതമാനം വാദിച്ചാൽ സത്യം സത്യമല്ലാതാകുമോ എന്ന് ചോദിച്ച് താജുൽ ഉലമ ഉള്ളാൾ തങൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി , മഹാനവർകളുടെ കൂടെ കാന്തപുരം ഉസ്താദക്കം പത്ത്  ആളുകൾ പുറത്ത് വന്നു - [ അകെ 23 പേരാണ്അന്നുണ്ടായിരുന്നത്.]പിന്നീട് SYS സമ്മേളനം നടത്താൻ പാടില്ലെന്ന് സമസ്ത പ്രഖ്യാപിക്കുകയും ലീഗിന്റെ പ്രഖ്യാപനത്തോടൊപ്പം ഈ വാർത്ത ചന്ദ്രികയിലൂടെ അറിയിച്ചു.
 ഇരുകൂട്ടരുടെയും തിട്ടൂരങ്ങളെ തൃണവൽക്കരിച്ച് ലീഗിന്റെ യും സമസ്തയുടെയും കൊടി ഉയർത്തിക്കെട്ടി എറണാകുളത്തേക്ക് സുന്നി കേരളം ഒഴുകിയെത്തി;തുടർന്ന് 1989 മാർച്ച് 5 ന് സമസ്തയുടെ ഔദ്യോഗിക ജനറൽ ബോഡിയും പുന :സംഘടനയും നടന്നു . [ പുതിയതല്ല,പുന:സoഘടിപ്പിച്ചതാണീ സമസ്ത ]

താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ തങ്ങൾ പ്രസിഡന്റും , ഖമറുൽ ഉലമ കാന്തപുരം എ പി അബൂബക്കർമുസ്ലിയാർജന:സെക്രട്ടറിയുമായി പുതിയ കമ്മറ്റി നിലവിൽ വന്നു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പിരിഞ്ഞ സമയത്തുണ്ടായിരുന്ന SYS SSF SMA തുടങ്ങിഎല്ലാ കീഴ്ഘടകങ്ങളും , സിറാ ജ് ,സുന്നിവോയ്സ് ,സുന്നത്ത് ,രിസാലഅടക്കമുള്ള മുഖപ്പത്രളുംഈ പരിശുദ്ധ സമസ്ത യോടൊപ്പം നിന്നു , [ സമസ്തയുടെ പച്ച കുബ്ബയുള്ള പതാക അടക്കം ഒപ്പം ചേർന്നു ]

പിളർപ്പിന് ശേഷം
പരിശുദ്ധ സമസ്തയെ രണ്ടായി കഷ്ണം വച്ചിട്ടും രാഷ്ട്രീയവഹാബി ലോബികൾ വെറുതെയിരുന്നില്ല  ,  ഒരു വിഭാഗത്തെ രാഷ്ട്രീയം ഏറ്റെടുത്ത് താലോലിക്കുകയും മറുവിഭാഗത്തെയും അതിന്റെ നായകനെയും വിമർശനങ്ങളുടെ ഹിമാലയങ്ങൾ കൊണ്ടും വിദ്വേഷത്തിന്റെ എവറസ്റ്റുകൾ കൊണ്ടും  നേരിട്ടു ,
*അരിവാൾ സുന്നി എന്ന ആക്ഷേപം
* ചേകനൂർ വധക്കേസ്
* ഒ.രാജഗോപാലും 1 കോടി രൂപയും
* സുന്നി പ്രവർത്തകരുടെ കൊല
* മദ്രസ ,പള്ളിപിടിച്ചെടുക്ക ൽ
തുടങ്ങി ധാരാളം സമ്മർദങ്ങളും വൈതരണികളും വകഞ്ഞ് മാറ്റി അഗ്നിശുദ്ധി വരുത്തിയാണ്  താജുൽ  ഉലമയും ശൈഖുനാ കാന്തപുരം ഉസ്താദും നേതൃത്വം കൊടുത്ത ഈ പരിശുദ്ധ സമസ്ത ഇവിടെയെത്തിയത്......

പിളർപ്പ് സമ്മാനിച്ച നേട്ടങ്ങൾ ..
1 . രാഷ്ട്രീയ അവബോധമുള്ള ഒരു സംഘമായി സുന്നികൾ മാറി
2 . ദിശാബോധം നൽകുന്ന ഒരു പണ്ഡിത നേതൃത്വമുണ്ടായി
3 . ചരിത്രപരമായി പിന്നാക്കം നിന്ന നാം( മുസ്ലിംകൾ)വിദ്യഭ്യാസ -തൊഴിൽവിപ്ലവംനടത്തി
4 . മത പണ്ഡിതന്മാർക്ക് സമൂഹത്തിൽ വലിയ  പ്രധാന്യം ലഭിച്ചു  .
5 . സംഘടന സംവിധാനം ശക്തിപ്പെട്ടു .
6 . ആദർശം(സുന്നി എന്നത്) ഉറക്കെപ്പറയാൻപ്രാപ്തി ലഭിച്ചു.
7 . ചടുലമായ വളർച്ചശത്രു വിഭാഗങൾക്ക് അങ്ങേയറ്റത്തെ നിരാശ നൽകി

ആകെ മൊത്തം വ്യാജന്മാർ 😆😅😆

കഴിഞ്ഞ ദിവസങ്ങളിൽ വ്യാജ ചികിത്സകർ എന്ന പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി , പ്രത്യേകിച്ച് തൃശൂർ ജില്ലയിൽനിന്നും നിരവധി പാരമ്പര്യ വൈദ്യന്മാരെയും നാട്ടുവൈദ്യന്മാരെയും സുപ്രീം കോടതിയുടെ ഒരു വിധിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തു ജയിലിൽ അടച്ചതായി അറിയാൻ കഴിഞ്ഞു . മതിയായ അംഗീകൃത സർട്ടിഫിക്കറ്റുകൾ ഇല്ലാതെ ചികിത്സ നടത്തി എന്നതായിരുന്നു ഇവരുടെ പേരിലുള്ള കുറ്റം എന്നാണു അറിയാൻ കഴിഞ്ഞത് .. എന്തായാലും നല്ല കാര്യം . ആരെങ്കിലും സമൂഹത്തിൽ വ്യാജ ചികിത്സ നടത്തുന്നുണ്ടെങ്കിൽ അവർ വ്യാജന്മാരാണെങ്കിൽ 
അവരെ അറസ്റ് ചെയ്യുക തന്നെ വേണം . 

ഇത്തരക്കാരെ അറസ്റ്റ് ചെയ്ത വാർത്ത കേട്ടപ്പോൾ സമൂഹത്തിൽ നിലനിൽക്കുന്ന കുറച്ചു വ്യാജന്മാരെക്കൂടി സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയാണ്‌.  പ്രത്യേകിച്ച് മിക്ക വീടുകളിലെയും അമ്മമാർ . ഹോം സയൻസും ഫുഡ് ടെക്നോളജിയും ഹോട്ടൽമാനേജ്മെന്റും ഒന്നും പഠിക്കാത്ത അമ്മമാരാണ് മിക്ക വീടുകളിലും ഭക്ഷണം ഉണ്ടാക്കുന്നത് . ഇതൊക്കെ എങ്ങനെ വിശ്വസിച്ചു കഴിക്കും ..? അതുപോലെ തന്നെ വീട്ടിൽ കുട്ടികൾക്ക് ജലദോഷവും പനിയും ഒക്കെ വരുമ്പോൾ ഇവർ ചുക്കുകാപ്പിപോലുള്ള വ്യാജ മരുന്നുകൾ ഉണ്ടാക്കി കൊടുക്കുന്നതായും
കാണുന്നു . പാവം കുട്ടികളുടെ ആരോഗ്യം വെച്ചാണോ ഈ അമ്മമാർ പന്താടുന്നത് ? . കോടികൾ കൈക്കൂലി കൊടുത്തു മെഡിക്കൽ ബിരുദം നേടിയ ആയിരക്കണക്കിന് ഡോക്ടർമാർ ഇവിടെ തൊഴിലില്ലാതെ നടക്കുമ്പോഴാണ് അമ്മമാർ ഇത്തരം വ്യാജ ചിലിത്സകൾ നടത്തുന്നത് എന്ന് നാം ഓർക്കേണ്ടതുണ്ട് . അതുപോലെ ഹോട്ടൽ മാനേജ്മെന്റും ഫുഡ് ടെക്നോളജിയും കഴിഞ്ഞ നിരവധിചെറുപ്പക്കാർ ഇവിടെ ഉള്ളപ്പോഴാണ് ഇതിനെക്കുറിച്ചൊന്നും ഒരു സർട്ടിഫിക്കറ്റും ഇല്ലാത്ത അമ്മമാർ ഇവിടെ വീടുകളിൽ ഭക്ഷണം ഉണ്ടാക്കി മക്കൾക്കും മറ്റുള്ളവർക്കും നൽകുന്നത് . ഇതിനൊക്കെ വീടുകളിൽ ഒരു റൈഡോക്കെ നടത്തി ഇത്തരം അമ്മമാരെ അറസ്റ്റ് ചെയ്തു നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്നാണ് എന്റെ ഒരു അപേക്ഷ . ഫ്യുറഡാൻ , എൻഡോസൾഫാൻ തുടങ്ങിയ 
ധാരാളം വിഷമൊക്കെ അടിച്ചു അണുവിമുക്തമാക്കിയ അരിയും
പച്ചക്കറികളും ഒക്കെ ഉപയോഗിക്കുന്നതുകൊണ്ട് മാത്രമാണ് നമ്മളൊന്നും വലിയ കുഴപ്പമില്ലാതെ ഇപ്പോഴും ജീവിച്ചിരിക്കുന്നത് എന്നതാണ് എന്റെ ഒരു ഇത് ..

ഇനി സമൂഹത്തിലെ മറ്റു ചില വ്യാജന്മാരെക്കൂടി പരിചയപ്പെടുത്താം . സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ ഇല്ലാത്ത, പത്താം ക്ലാസ്സുപോലും പാസ്സാകാത്ത പല ആളുകളും  കെട്ടുപണിക്കും , ഇലെക്ട്രിക്കൽ എഞ്ചിനീയറിംഗ് പഠിക്കാത്ത പലരും വയറിങ് പണിക്കും പോകുന്നതായും അറിയാൻ കഴിഞ്ഞു. ഇത്തരക്കാരൊക്കെ പണിയുന്ന കെട്ടിടങ്ങളാണ് എല്ലാം തന്നെ. മതിയായ ഒരു യോഗ്യതയും ഇല്ലാത്ത ബംഗാളികൾ വരെ ഈ രംഗത്ത് പണിയെടുക്കുന്നു ..  ഇത്തരക്കാർ പണിയുന്ന കെട്ടിടങ്ങളിലൊക്കെ എങ്ങനെ വിശ്വസിച്ചു താമസിക്കും .? 

അതുപോലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കാത്ത പലരും വർക്ഷോപ്പുകൾ നടത്തുകയും അവിടെ പണി എടുക്കുകയും ചെയ്യുന്നുണ്ട് . ഇവർ റിപ്പയർ ചെയ്യുന്ന വാഹനങ്ങളിൽ എങ്ങനെ വിശ്വസിച്ചു യാത്ര ചെയ്യും .? 

അതുപോലെ ബ്യുറ്റീഷ്യൻ ഡിപ്ലോമ കഴിഞ്ഞ നിരവധി ചെറുപ്പക്കാർ ഇവിടെ തൊഴിലില്ലാതെ നടക്കുമ്പോൾ ചില ആളുകൾ പാരമ്പര്യ തൊഴിൽ എന്ന പേരിൽ ബാർബർ ഷോപ്പുകൾ നടത്തുന്നതായും കണ്ടു വരുന്നു ....

കഴിഞ്ഞ ദിവസം ഏകദേശം എഴുപതു വയസ്സ് തോന്നിക്കുന്ന ഒരു വൃദ്ധൻ കാളയെവെച്ചു നിലം ഉഴുന്നതു കണ്ടു. എന്തുചെയ്യുകയാണെന്നു ചോദിച്ചപ്പോൾ  നെല്ല് കൃഷി ചെയ്യാനാണെന്നാണ്‌ പറഞ്ഞത് . പാരമ്പര്യമായി നെൽകൃഷി ചെയ്തുവരുന്നവരാണെന്നും പറഞ്ഞു . കാർഷിക സർവ്വകാല ശാല ബിരുദമോ ഡിപ്ലോമയോ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അങ്ങനെ ഒന്ന് കേട്ടിട്ടുപോലും ഇല്ല പോലും ....!!! ഇത്തരക്കാർ ഒക്കെ കൃഷി ചെയ്യുന്ന അരിയും പച്ചക്കറിയും ഒക്കെ ആണല്ലോ ദിവസവും നമ്മൾ കഴിക്കുന്നത് എന്നോർത്തപ്പോൾ ശരിക്കും ഭയപ്പെട്ടുപോയി ..!!

ഏതുമേഖലയിൽ നോക്കിയാലും സർവ്വത്ര വ്യാജമയം ...!!!

അതുകൊണ്ടു വ്യാജ വൈദ്യന്മാരെന്ന പേരിൽ പാരമ്പര്യ വൈദ്യവും നാട്ടുവൈദ്യവും ചെയ്യുന്നവർക്കെതിരെ ഇപ്പോൾ എടിത്തിരിക്കുന്ന നടപടികൾ മേൽപ്പറഞ്ഞ വ്യാജന്മാർക്കെതിരെ കൂടി എടുക്കണമെന്ന്  വിനീതമായി അപേക്ഷിക്കുന്നു .

ആകെ ഒരു ആശ്വാസം ഉള്ളത് നമ്മളെ ഭരിക്കുന്ന പഞ്ചായത്ത് മെമ്പർ മുതൽ എം എൽ എ , എം പി , കേന്ദ്ര സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ എല്ലാം തന്നെ രാഷ്ട്ര തന്ത്രത്തിൽ ബിരുദവും ബിരുദാനന്ദ ബിരുദവും ഒക്കെ ഉള്ളവരും 
ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ വരെ പാസ്സായവരും ആണല്ലോ എന്നുള്ളതാണ് ...🙏

✍️ജേക്കബ് വടക്കാഞ്ചേരി

********************"*****"*******

SAMAR Acupuncture and Hijama Center
Kurukathani
9387762313 - 9142055890

ഖുർആൻ പരിഭാഷ: ചില ചിന്തകൾ

KVമുഹമ്മദ് മുസ്‌ലിയാരുടെ ഖുർആൻ പരിഭാഷയെത്തുടർന്ന് സമസ്ത പണ്ഡിതന്മാർ രണ്ടു പക്ഷക്കാരായി. ബഹു: ഇ. കെ. യടക്കമുള്ള പ്രഗത്ഭരാണ് അതിന്നെതിരെ നിലകൊണ്ടത്. ഇതുകാരണം സംഘടനാ തീരുമാനം വേണ്ടെന്ന് സമസ്ത തീരുമാനിച്ചു. പ്രസ്തുത തീരുമാനത്തെ അട്ടിമറിച്ച് സമസ്തയുടെ പൊതുനിലപാട് തന്നെ പരിഭാഷക്ക് അനുകൂലമാക്കുന്നതിൽ ബഹു: ചെറുശ്ശേരി സൈനുദ്ധീൻ മുസ്‌ലിയാർ വിജയിച്ചതായാണ് 2016 മാർച്ച് ലക്കം 'തെളിച്ചം' വളച്ചുകെട്ടില്ലാതെ എഴുതുന്നത്. മതവിഷയങ്ങളിൽ പുരോഗമനവാദികളുടെ വഴിക്ക് പാരമ്പര്യ മുസ്ലിം പണ്ഡിതർ പോലും നീങ്ങുന്ന സാഹചര്യത്തിൽ, പരിഭാഷയുടെ വിനാശത്തിലേക്കു ശ്രദ്ധ ക്ഷണിക്കുവാൻ മാത്രം ഏതാനും വരികൾ കുറിക്കട്ടെ.

   ഖുർആൻ പരിഭാഷയുടെ ആഗമന ചരിത്രം പഠിച്ചാൽ തന്നെ നേർക്കുനേരെ ചിന്തിക്കുന്നവർക്ക് കാര്യം മനസിലാക്കാൻ എളുപ്പമാണ്. പരിശുദ്ധ ദീനിന്റെ നിലനിൽപിനും പ്രചാരണത്തിനുമായി മഹാന്മാരായ ഇമാമുകൾ ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ രചിച്ചു. ഖുർആനുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ തന്നെ നിരവധി രചനകളുണ്ട്. എന്നാൽ വിശുദ്ധ ഖുർആൻ മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്ന  ഒരു ഗ്രന്ഥം ആയിരം വർഷത്തെ പൂർവകാല ഇമാമുകളുടെ ചരിത്രത്തിൽ കാണുമോ? ദീനീ ദഅ'വത്തിനു വേണ്ടി അവർ ഖുർആൻപരിഭാഷപ്പെടുത്തിയിട്ടുണ്ടോ? 

   ആദ്യമായി ഖുർആൻ പരിഭാഷപ്പെടുത്തിയത് കൃസ്ത്യൻ പുരോഹിതന്മാരാണ്. ഖുർആൻ ജനങ്ങൾ പഠിക്കണം എന്നായിരുന്നോ അവരുടെ ലക്‌ഷ്യം? ഒരിക്കലുമല്ല. പിന്നെ നടത്തിയത് ഖാദിയാനികൾ, പിന്നെ വഹാബികൾ പിന്നെ അതിനെ പ്രതിരോധിക്കാൻ എന്ന നിലയിൽ സുന്നികളിൽ ചിലർ.

   ഖുർആൻ പരിഭാഷക്ക് വഴങ്ങുന്ന ഒരു ഗ്രന്ഥമല്ലെന്ന് സമ്മതിക്കുന്നവർ തന്നെ പരിഭാഷ എന്ന പേരിൽ തങ്ങൾ പുറത്തിറക്കുന്നത് വ്യാഖ്യാനമാണെന്ന് പറയാറുണ്ട്. വ്യാഖ്യാനമാണെങ്കിൽ എന്തിനതിനു പരിഭാഷ എന്ന് പേരു വിളിക്കുന്നു? വിശുദ്ധ ഖുർആൻപരിഭാഷക്ക് വഴങ്ങാത്ത ഒരു ഗ്രന്ഥമാണെന്ന ബോധം സാധാരണക്കാരായ ആളുകൾക്ക് പിന്നെ എങ്ങിനെ ലഭിക്കും? വ്യാഖ്യാനം ആണെങ്കിൽ അത് വ്യാഖ്യാനമായി തന്നെ പ്രഖ്യാപിക്കണം. അത് ഏത് രീതിയിൽ വേണമെന്ന് ശാഫി'ഈ ഫുഖഹാക്കൾ വ്യക്തമാക്കിയിട്ടുമുണ്ട്.

   സൗദിയിലെ ആധുനിക പണ്ഡിതന്മാർ പോലും ഖുർആൻ പരിഭാഷപാടില്ലെന്ന് വ്യക്തമായി പഠിപ്പിക്കുന്നവരാണ്. അവിടുത്തെ പാഠപുസ്തകങ്ങളിൽ ഈ ആശയം പഠിപ്പിക്കുന്നുണ്ട്. അതേസമയം, താത്വികമായി അത് സമ്മതിക്കുമ്പോഴും പ്രായോഗികമായി അവർ അത് ശ്രദ്ധിക്കുന്നില്ല എന്നത് ഖേദകരമായ ഒരു യാഥാർത്ഥ്യവുമാണ്. 'ഖുർആൻ പരിഭാഷ'കൾ എന്ന പേരിലുള്ള ഗ്രന്ഥങ്ങൾ ലോകത്ത് ഏറ്റവും കൂടുതൽ പുറത്തിറങ്ങുന്നത് സൌദിയിൽ നിന്നുമാണെന്ന് തോന്നുന്നു.

   ഖുർആന്റെ ഇംഗ്ലീഷ് പരിഭാഷയിൽ 
القرآن الكريم وترجمة معانيه الى اللغة الإنجليزية
എന്ന് അറബിയിലും THE NOBLE QUR'AN English Translation of the meanings and commentary എന്ന് ഇംഗ്ലീഷിലും എഴുതിയത് കാണാം. എന്ത് കൊണ്ടാണ് ترجمة القرآن എന്നോ Translation of Qur'an എന്നോ എഴുതാത്തത്. ഖുർആൻ നേർക്കുനേർ മൊഴിമാറ്റം അനുവദനീയമല്ല എന്നും അതിന്റെ സാരം മാത്രമേ മൊഴിമാറ്റം നടത്താൻ പറ്റുകയുള്ളൂ എന്നും അവരും സമ്മതിക്കുന്നു.  എന്നാൽ, ഉള്ളടക്കം നോക്കിയാൽ പല ആയത്തുകളുടെയും സാരം മൊഴിമാറ്റം നടത്താതെ നേർക്കുനേർ പരിഭാഷ തന്നെ കൊടുത്തതും കാണാം. അത് കൊണ്ടാണ് താത്വികമായി സമ്മതിക്കുമ്പോഴും പ്രായോഗികമായി അവർ അത് ശ്രദ്ധിക്കുന്നില്ല എന്ന് പറഞ്ഞത്.

സൌദിയിൽ നിന്ന് പുറത്തിറങ്ങുന്ന പരാമൃഷ്ട  പരിഭാഷ മലയാളത്തിലേക്ക് മാറ്റാൻ ചിലരെ ഏൽപ്പിച്ചപ്പോൾ ഗ്രന്ഥത്തിന്റെ പേരു തന്നെ മാറ്റി. 'സമ്പൂർണ്ണ ഖുർആൻ പരിഭാഷ' എന്നായി മാറി. പേരു പരിഭാഷപ്പെടുത്തിയത് തന്നെ ശരിയല്ലെങ്കിൽ പിന്നെ ഉള്ളടക്കത്തിന്റെ കാര്യം ഊഹിക്കാവുന്നതല്ലേയുള്ളൂ.

   ശംസുൽ ഉലമാ ശൈഖുനൽ മർഹൂം: കീഴന ഓർ (ന. മ.) ഖുർആൻ പരിഭാഷക്കെതിരെ ഗഹനമായ ഒരു കവിത രചിച്ചിട്ടുണ്ട്. പരിഭാഷയെ നിശിതമായി വിമർശിക്കുന്ന ആ കവിതയിൽ ബിദ്അത്തുകാർ പടച്ചുവിട്ട സകല ഫിത്നകളെക്കാളും വലുതാണ്‌പരിഭാഷ കൊണ്ടുള്ള ഫിത്നയെന്ന് ഓർ വ്യക്തമാക്കിയിട്ടുണ്ട്. അത് എത്ര ശരിയാണെന്ന് ബിദ്അത്തുകാരുടെ ശൈലി നോക്കിയാൽ മനസിലാവും. പാരമ്പര്യ സുന്നി വിശ്വാസങ്ങളെയും ആചാരങ്ങളെയും വിലയിരുത്തുമ്പോൾ, അല്ലെങ്കിൽ ഏതെങ്കിലും കർമ്മശാസ്ത്ര വിധികളെ പറ്റി ചർച്ച ചെയ്യുമ്പോൾ ഖുർആൻപരിഭാഷ വായിച്ച അറിവ് വെച്ച് കൊണ്ട് "അല്ലാഹു ഖുർആനിൽ ഇങ്ങനെയാണല്ലോ പറഞ്ഞത്, പിന്നെ എന്താ കിത്താബിൽ ഇങ്ങനെ?" എന്ന് ചോദിക്കുന്ന സാധുക്കളെ കാണാം. തങ്ങൾ വായിച്ചപരിഭാഷയിൽ ഉള്ളത് അല്ലാഹുവിന്റെ കലാമിന്റെ ഖണ്ഡിതമായ അർത്ഥമാണെന്ന് അവർ ധരിച്ചിരിക്കുകയാണ്!

   ഖുർആനിന്റെ വ്യാഖ്യാനം ഏത് ഭാഷയിലും എഴുതാം. അത് വ്യാഖ്യാനമാണെന്നും നേർക്കുനേർ മൊഴിമാറ്റം അല്ലെന്നും വായനക്കാരന് മനസിലാവും വിധം ആകണം. അത് കൊണ്ടാണ് വ്യാഖ്യാനം എഴുതുമ്പോൾ ആദ്യം അറബിയിൽ തഫ്സീർ എഴുതിയ ശേഷം അതിന്റെ അർത്ഥം എഴുതണം എന്ന് ശാഫി'ഈ കർമ്മശാസ്ത്ര പണ്ഡിതരിൽ ചിലർ പറഞ്ഞത്. ശൈഖ് സൈനുദ്ധീൻ മഖ്ദൂം സ്വഗീർ (റ) രചിച്ച പ്രസിദ്ധ ഫത്ഹുൽ മു'ഈൻ തന്റെ തന്നെ ഒരു അമൂല്യരചന ഖുർ'റത്തുൽ ഐനിന്റെ വ്യാഖ്യാനമാണല്ലോ. ഈ ഖുർ'റത്തുൽ ഐനിനു ശൈഖ് മുഹമ്മദ്‌ ബ്നു ഉമർ നൂവി (റ) (വഫാത്ത്: ഹി. 1316) രചിച്ച വ്യാഖ്യാനമാണ് നിഹായത്തുസ്സൈൻ. അതിൽ ഖുർആൻ പരിഭാഷ നിരുപാധികം ഹറാമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഖുർആൻ വ്യാഖ്യാനം അറബേതര ഭാഷകളിൽ ആവുമ്പോൾ സ്വീകരിക്കേണ്ട അംഗീകൃത രീതി വിശദമാക്കുന്നത് കാണുക.

إِن كِتَابَة تَرْجَمَة الْمُصحف حرَام مُطلقًا سَوَاء كَانَت تَحْتَهُ أم لَا فَحِينَئِذٍ يَنْبَغِي أَن يكْتب بعد الْمُصحف تَفْسِيره بِالْعَرَبِيَّةِ ثمَّ يكْتب تَرْجَمَة ذَلِك التَّفْسِير

"പരിഭാഷ ചെയ്യുമ്പോൾ അറബിയിൽ തഫ്സീർ എഴുതുകയും അതിന്റെ ശേഷം ആ തഫ്സീറിന്റെ പരിഭാഷ എഴുതുകയും ചെയ്യേണ്ടതാണ്" എന്ന് സാരം. 

   തഫ്സീറുകളുടെ അർത്ഥം പറഞ്ഞു കൊടുക്കൽ നിഷിദ്ധമല്ലാത്തത് പോലെ പേപ്പറിൽ പകർത്തലും നിഷിദ്ധമല്ല. തഫ്സീർ വായിച്ച് അതിന്റെ അർത്ഥമാണ് ഉലമാക്കൾ പറഞ്ഞുകൊടുക്കുന്നത്. അത്പോലെ തഫ്സീറും അതിന്റെ അർത്ഥവും എഴുതുകയാണെങ്കിൽ വിരോധമില്ല.
(ശൈഖുനാ താജുൽ ഉലമാ (ഖു. സി.) യുടെ സമ്പൂർണ്ണ ഫതാവയോട് കടപ്പാട്).

   ഇനി നമുക്ക് ലഭ്യമാകുന്ന ചില പരിഭാഷകളെ അത് തഫ്സീറിന്റെ പരിഭാഷയാണോ എന്ന് വിലയിരുത്താം. സുന്നികളിൽ നിന്നും പരിഭാഷാ സംരംഭത്തിന്‌ ഇറങ്ങിയവരുടെ രണ്ട്‌ പ്രധാന ന്യായങ്ങൾ ഇവയാണ്‌ 

1. 'ഒരു ആയത്തായിരുന്നാലും എന്നിൽ നിന്ന് നിങ്ങൾ എത്തിച്ചു കൊടുക്കുക' എന്നത്‌ നബി (സ) യുടെ വചനമാണ്‌. ഇന്നത്തെ കാലത്ത്‌ പള്ളിദർസ്സുകളിൽ നിന്നും ജലാലൈനി ഓതുന്നവർ വളരെ കുറവാണ്‌. അതിനാൽ സാധാരണക്കാർക്ക്‌ ഖുർ'ആനിന്റെ ആശയം അറിയാൻപരിഭാഷകൾ ആവശ്യമാണ്‌.

2. ഖുർ'ആൻ പരിഭാഷകൾ എന്ന പേരിലിറങ്ങിയ പല പുസ്‌'തകങ്ങളിലും വികലമായ പല ആശയങ്ങളും ഉള്ളതിനാൽ വായനക്കാർ പിഴച്ചു പോകുവാനിടയുണ്ട്‌. അതിനാൽ ഒരു 'സുന്നീപരിഭാഷ' അനിവാര്യമാണ്‌. 

   തഫ്സീർ ജലാലൈനിയുടെ പരിഭാഷ ആണെന്ന് പറഞ്ഞ് കൊണ്ട് പുറത്തിറക്കിയ ഒരു സുന്നി പരിഭാഷയുടെ മുഖവുരയിൽ പറഞ്ഞ കാര്യങ്ങളാണിത്. പരിഭാഷയെ ന്യായീകരിച്ച്‌ കൊണ്ടും അതിനെ എതിർത്തവരെ പരിഹസിച്ചു കൊണ്ടും എഴുതിയ വാക്കുകൾ കൂടി കാണുക:

   "ലോകത്തിന്റെ നാനാഭാഗത്തുള്ള മുദർ'രിസീങ്ങളും മതപ്രഭാഷകന്മാരും മുബല്ലിഗീങ്ങളും മു'അല്ലിമീങ്ങളും ഖുർ'ആൻ വാക്യങ്ങളുടെ സാരാർത്ഥങ്ങൾ ശ്രോതാക്കളുടെ ഭാഷയിൽ പ്രാചീനകാലം മുതൽക്കേ പരിഭാഷപ്പെടുത്തി വരുന്നു. അവർ പരിഭാഷപ്പെടുത്തി വായകൊണ്ടുച്ചരിക്കുന്നത്‌ കടലാസിൽ പകർത്തെഴുതുവാൻ പാടില്ലെന്ന് വല്ലവരും ധരിച്ചിട്ടുണ്ടെങ്കിൽ അതൊരു വിരോധാഭാസം തന്നെയാണ്‌".

   എന്നാൽ ഇവർ അവകാശപ്പെടുമ്പോലെ ജലാലൈനി ഓതിക്കൊടുക്കുമ്പോൾ വിവരിക്കുന്ന അർത്ഥം കടലാസിൽ പകർത്തിയതാണോ പരിഭാഷകൾ? ഇവിടെ പരാമർ'ശിച്ച സുന്നീ പരിഭാഷയിൽ കൊടുത്ത ഒരു അർത്ഥം കാണുക:

   സൂറത്തു യാസീനിലെ അവസാന ആയത്തിന്റെ പരിഭാഷയിൽ ഇങ്ങനെ കാണാം. "അതിനാൽ സമസ്ത വസ്തുക്കളുടെയും ഭരണശക്തി തന്റെ കരത്തിലുള്ളവന്ന് പുകൾച്ച". ജലാലൈനി ഓതിക്കൊടുക്കുമ്പോൾ ഉസ്താദുമാർ വിവരിച്ചു കൊടുക്കുന്ന അർത്ഥം ഇതാണോ? ഈ അർത്ഥം അഹ്ലുസ്സുന്നഃയുടെ ഇമാമുകൾ പറഞ്ഞ തത്വത്തിനെതിരാണല്ലോ. ഇവിടെ 'തന്റെ കരത്തിലുള്ളവന്ന്' എന്നതിന് പകരം തന്റെ അധീനത്തിൽ ഉള്ളവന് എന്ന് അർത്ഥം നൽകിയാലല്ലേ ശരിയാവൂ. ചില വഹാബി വാദങ്ങൾക്ക് അടിക്കുറിപ്പിൽ മറുപടി എഴുതിയത് കൊണ്ട് മാത്രം സുന്നീ പരിഭാഷ ആവുമോ?. സുന്നി എന്ന് ലേബൽ ഒട്ടിച്ചതെല്ലാം സുന്നി ആവണമെന്നില്ലല്ലോ. സുന്നത്ത് ജമാ'അത്തിന്റെ അഖീദക്കും ഇമാമുകളുടെ നയങ്ങൾക്കും എതിരായ വാക്കുകൾ തന്നെ പരിഭാഷയിൽ ഇടം നേടുന്നു എന്നോർക്കുമ്പോൾ സുന്നീ പരിഭാഷയുടെ അശ്രദ്ധ എത്ര വലുതാണ്‌. കിതാബ് തിരിയാത്ത ആളുകൾക്ക് ദർസ് നടത്തുവാൻ വേണ്ടിയാണ് പരിഭാഷകൾ ഇറക്കുന്നത് എന്ന് അഭിവന്ദ്യരായ ബഹു: രാമന്തളി തങ്ങൾ പരിഹസിക്കാറുണ്ട്.

   വഹാബികൾ ഇറക്കിയ പരിഭാഷകളുടെ കാര്യം പറയേണ്ടതില്ല. മക്കാ മുശ്'രിക്കുകളുടെ വിഗ്രഹാരാധനയും മുസ്ലിംകൾ ചെയ്യുന്ന തവസ്സുലും ഒന്നാണെന്ന് വരുത്തിത്തീർക്കാൻ വേണ്ടി ദുആ എന്നതിന് "അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുക" എന്ന് വളച്ചു കെട്ടി അർത്ഥം പറയുന്നത് ധാരാളമായി കാണാം. അല്ലാഹുവിന്റെ വജ്'ഹ് എന്നതിന് അല്ലാഹുവിന്റെ മുഖം (ഇംഗ്ലീഷ് പരിഭാഷകളിൽ face) എന്ന് മൊഴിമാറ്റം നടത്തുന്നതും സാധാരണം. അത് അവരുടെ നിലപാടിന്റെ ഭാഗവുമാണ്. വജ്'ഹ് എന്നതിന് മുഖം എന്നല്ലാതെ പിന്നെ എന്ത് അർത്ഥമാണ് നൽകേണ്ടത് എന്ന് അവർ ചോദിച്ചേക്കാം. അതിന് അവരുടെ പരിഭാഷകളിൽ തന്നെ മറുപടിയുണ്ട്. 

   സൂറത്തുറഹ്'മാൻ 27-ആം ആയത്തിൽ "വജ്'ഹു റബ്ബിക" എന്ന് വന്നപ്പോൾ "മഹത്വവും ഉദാരതയും ഉള്ളവനായ നിന്റെ രക്ഷിതാവിന്റെ മുഖം അവശേഷിക്കുന്നതാണ്" എന്ന് പരിഭാഷനൽകിയവർ തന്നെ സൂറത്തുൽ ഇൻസാൻ 9-ആം ആയത്തിൽ "ലി വജ്'ഹില്ലാഹി" എന്ന് വന്നപ്പോൾ "അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി" എന്ന് പരിഭാഷ നൽകിയത് കാണാം. വജ്'ഹ് എന്ന് കാണുമ്പോഴേക്കും 'അല്ലാഹുവിന്റെ മുഖം' എന്ന് മനസിലാക്കേണ്ടതില്ല എന്ന് സാരം. അത് ദുഷിച്ച വിശ്വാസത്തിൽ നിന്ന് വരുന്നതാണ്.

   ഹനഫീ മദ്'ഹബിലെ ആദരണീയരായ ചില ഉലമാക്കളുടെതായി തർജ്ജമകൾ വന്നിട്ടുണ്ട്. അത് പരിഭാഷയല്ല വ്യാഖ്യാനമാണ്. അറബിയിൽ തഫ്സീർ എഴുതിയതിന് ശേഷം അതിന്റെ അർത്ഥം എഴുതുക എന്ന ശാഫിഈ ഫുഖഹാക്കൾ പറഞ്ഞ രീതി അതിൽ വന്നിട്ടില്ലെങ്കിലും അത് നേർക്കുനേർ മൊഴിമാറ്റം അല്ലെന്നും ഉർദുവിൽ ഉള്ള തഫ്സീർ ആണെന്നും അത് വായിച്ചാൽ മനസിലാവും. 

   ഖുർആൻ പരിഭാഷയെ ശക്തമായി എതിർത്ത് പുസ്തകം രചിച്ച മഹാനാണ് മൗലാനൽ മർഹൂം: ഇ. കെ. ഹസൻ മുസ്ലിയാർ (ന. മ.). "തഹ്ദീറുൽ ഇഖ്'വാൻ മിൻ തർജമത്തിൽ ഖുർആൻ" )ഖുർആൻപരിഭാഷക്കെതിരെ വിശ്വാസികൾക്ക് താക്കീത്) ആയി രചിച്ച ആ ഗ്രന്ഥം പരിഭാഷയുടെ അപകടങ്ങൾ വ്യക്തമാക്കുകയും, ശാഫി'ഈ ഫുഖഹാഇന്റെ നിലപാടുകൾ എടുത്തുപറയുകയും ചെയ്തിട്ടുണ്ട്. തന്റെ സഹോദരൻ മൗലാനൽ മർഹൂം: ഇ. കെ. ഉസ്താദ് (ന. മ.) അവർകളും പരിഭാഷക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു. "പരിഭാഷ കുഫ്'രിയത്തിലേക്ക്" എന്ന അദ്ധേഹത്തിന്റെ ലേഖനം പ്രസിദ്ധമാണല്ലോ. ബഹു: കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാരുടെ പരിഭാഷാ വിരുദ്ധ നിലപാടുകൾ "ഖുർആൻ പരിഭാഷ നിഷിദ്ധം തന്നെ" എന്ന ശീർഷകത്തിൽ സുന്നിവോയ്സിൽ വന്നിട്ടുണ്ട്. സുന്നികൾ പൊതുവേ ഖുർആൻ പരിഭാഷക്ക് എതിരാണെന്ന് സാരം. 

   വിശുദ്ധ ഖുർആൻ മാനവരാശിക്ക് മുഴുവനുമായി അല്ലാഹു ഇറക്കിയ ഗ്രന്ഥമാണ്. ആ ഗ്രന്ഥത്തിന് അല്ലാഹു പേരു നൽകിയത് അറബീ ഖുർആൻ എന്നാണ്. അത് ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. യൂസുഫ്: 2, അൽ റ'അദ്: 37, ത്വാഹാ: 113, അസ്സുമർ: 28, ഫുസ്സ്വിലത്: 3, അശ്ശൂറാ: 7, സുഖ്റുഫ്: 3, അൽ അഹ്ഖാഫ്: 12 എന്നീ ആയത്തുകൾ നോക്കുക.  ഖുർആനിനു തുല്യമായി ഒരു ഗ്രന്ഥം കൊണ്ട് വരാൻ ആർക്കും കഴിയില്ലെന്ന് അല്ലാഹു വെല്ലുവിളിച്ചു. പരിഭാഷ എന്നാൽ ഒരു ഭാഷയിലുള്ളത് മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റലാണ്. അപ്പോൾ അറബിയിലുള്ള ഖുർആനിനു മറ്റു ഭാഷകളിൽ കൊണ്ട് വരുന്ന പരിഭാഷ ഈ വെല്ലുവിളിയെ ധിക്കരിക്കൽ ആവുമെന്ന് വ്യക്തമാണല്ലോ. പരിഭാഷ അസാധ്യമാണെങ്കിൽ പിന്നെ അത് ഹറാമാണെന്ന് പറയുന്നതിന്റെ അർത്ഥം എന്താണ് എന്ന് ചോദിച്ചേക്കാം. അതിന്റെ അർത്ഥംപരിഭാഷ എന്ന പേരിൽ കൊണ്ട് വരുന്ന രചന നിഷിദ്ധമാണെന്നാണ്.  വുളു ഇല്ലാത്തവൻ നിസ്കരിക്കൽ ഹറാമാണ്. വുളു ഇല്ലാതെ നിസ്കാരം നിസ്കാരമാവില്ലല്ലോ. അപ്പോൾ അതിന്റെ അർത്ഥം നിസ്കാരത്തിന്റെ രൂപം കൊണ്ട് വരിക എന്നാണല്ലോ.

   ഖുർആൻ പരിഭാഷയെ വസ്തുനിഷ്'ഠമായി മനസിലാക്കി അതിന്റെ അപകടങ്ങളെപറ്റി ബോധീകരിക്കാൻ അല്ലാഹു നമുക്ക് തൌഫീഖ് നൽകട്ടെ ആമീൻ.

(കടപ്പാട്: ബുൽബുൽ മാസിക. 2016 ആഗസ്ത്).
 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR